മമത ബാനര്‍ജിയുടെ ഇളയ സഹോദരന്‍ കൊവിഡ് ബാധിച്ച് മരിച്ചു

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഇളയ സഹോദരന്‍ അഷിം ബാനര്‍ജി (60) കൊവിഡ് ബാധിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ മെഡിക്ക സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വെച്ചാണ് മരണം. കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ. അലോക് റോയ് പറഞ്ഞു.

ബംഗാളില്‍ വെള്ളിയാഴ്ച മാത്രം 136 കൊവിഡ് രോഗികളാണ് മരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 12,993 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. വെള്ളിയാഴ്ച 20846 പേര്‍ക്കാണ് ബംഗാളില്‍ കൊവിഡ് ബാധിച്ചത്. ഇതുവരെ 10,94,802 പേര്‍ക്കാണ് പശ്ചിമ ബംഗാളില്‍ കൊവിഡ് സ്ഥിരീകരിച്ചത്.


أحدث أقدم