ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയുടെ വിജയത്തിനു പിന്നാലെ അമ്മ ക്യാന്റീനുകൾക്ക് നേരെ വ്യാപക ആക്രമണം. ജയലളിതയുടെ ചിത്രം പതിച്ച ബോർഡുകൾ നശിപ്പിച്ചു.
ചെന്നൈയിലുള്ള അമ്മ ക്യാന്റീനുകളാണ് ഡിഎംകെ പ്രവർത്തകർ കൈയേറിയത്. ഇവിടങ്ങളിൽ ജയലളിതയുടെ ചിത്രം മാറ്റി ഡിഎംകെ അദ്ധ്യക്ഷൻ സ്റ്റാലിന്റെ ചിത്രം പതിച്ചു. പിന്നീട് സ്റ്റാലിന്റെ നിർദ്ദേശം അനുസരിച്ച് ബോർഡുകൾ പുനഃസ്ഥാപിച്ചു. അക്രമികൾക്ക് എതിരെ കേസെടുത്തു.