ഇന്നലെ രാത്രി 11.30 ഓടെ ലക്ഷദ്വീപിനു സമീപം കണ്ണൂരിൽ നിന്ന് 290 കിലോമീറ്റർ അകലെയാണ് ടൗട്ടെ ചുഴലിക്കാറ്റ് രൂപപ്പെട്ടതെന്ന വിവരം കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുലർച്ചെ രണ്ട് മണിയോടെ ആണ് പത്രക്കുറിപ്പിൽ അറിയിച്ചത്.
അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തിപ്രാപിച്ചു *തീവ്ര ചുഴലിക്കാറ്റായി* മാറി വടക്ക് വടക്ക് പടിഞ്ഞാറു സഞ്ചരിച്ചു മേയ് 18 ഓടെ ഗുജറാത്ത് തീരത്ത് കരയിൽ പ്രവേശിക്കാൻ ആണ് സാധ്യത.
പല്ലി എന്ന അർത്ഥം വരുന്ന ടൗട്ടെ എന്ന പേര് നിർദ്ദേശിച്ചത് മ്യാന്മാർ ആണ്