കേരളത്തിനുള്ള ആദ്യ ഓക്സിജൻ എക്സ്‍പ്രസ് ട്രെയിൻ കൊച്ചിയിലെത്തി


കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ കേരളത്തിന് ആശ്വാസമായി ആദ്യത്തെ ഓക്സിജൻ എക്സ്പ്രസ് കൊച്ചിയിൽ എത്തി. പുലർച്ചെ മൂന്നര മണിയോടെയാണ് തീവണ്ടി വല്ലാർപാടത്ത് എത്തിയത്. 118 മെട്രിക് ടൺ ഓക്സിജനാണ് ട്രെയിനിലുള്ളത്. ഒഡീഷയിലെ കലിംഗനഗർ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്ന് ഡൽഹിയിലേക്കുള്ള ലോഡ് അവിടെ ഓക്സിജൻ്റെ ആവശ്യം കുറഞ്ഞതിനാൽ കേന്ദ്രം കേരളത്തിലേക്ക് അനുവദിക്കുകയായിരുന്നു. 

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്നർ ടാങ്കറുകളിലാണ് ഓക്സിജൻ നിറച്ച് കൊണ്ടു വന്നത്. വാഗണിൽ ഉറപ്പിക്കുന്ന ഇത്തരം ടാങ്കറുകൾ കടന്ന് പോകാൻ കേരളത്തിലെ ചില റെയിൽവേ മേൽപ്പാലങ്ങളുടെ അടിയിലെ ഉയരക്കുറവ് തടസമായില്ല.  

കോവിഡ് വ്യാപനം രൂക്ഷമായതോടെ നിരവധി സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ നിന്ന് ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് കേരളത്തിലേക്കുള്ള ഓക്സിജൻ കൂട്ടണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

أحدث أقدم