ബംഗാളിൽ നാടകീയ നീക്കങ്ങൾ; രണ്ട് മന്ത്രിമാരെ സിബിഐ അറസ്റ്റ് ചെയ്തു




സിബിഐ ഓഫീസിലേക്ക് എത്തിയ മമത ‍പറ്റുമെങ്കിൽ തന്നെക്കൂടി അറസ്റ്റ് ചെയ്യൂവെന്നായിരുന്നു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ഫിര്‍ഹാദിന്റെ വീട്ടില്‍ പോയതിന് ശേഷമായിരുന്നു മമത സിബിഐ ആസ്ഥാനത്തെത്തിയത്.

 ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ഫിർഹാദിനെ വീട്ടിൽ നിന്നും സിബിഐ അറസ്റ്റ് ചെയ്തത്. 

മന്ത്രിമാരെക്കൂടാതെ തൃണമൂല്‍ എംഎല്‍എ. മദന്‍ മിത്രയേയും മുന്‍ എംഎല്‍എ സോവന്‍ ചാറ്റര്‍ജിയേയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Previous Post Next Post