ആരോടാണ് ഈ വെല്ലുവിളി ??മുഖ്യമന്ത്രിയുടെ സത്യപ്രതിഞ്ജാ പൊതു ചടങ്ങിലെ നിലപാടിനെതിരെ പൊതു വിമർശനങ്ങൾ രൂക്ഷം



കേരളത്തിലെ ജനങ്ങൾ ഒരിക്കൽ കൂടി അധികാരം സമ്മാനിച്ച പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ സത്യപ്രതിജ്ഞ 20 ന് നടക്കുകയാണല്ലോ!

കോവിഡ് മഹാമാരി  പ്രതിരോധിക്കുന്നതിന് ലക്ഷ്യമിട്ട് കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇതിനിടയിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആഘോഷപൂർവ്വം സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന ചടങ്ങാണ് സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ നേതൃത്വങ്ങളിലും ഇപ്പോൾ ചർച്ച ആയിരിക്കുന്നത്.


തിരുവനന്തപുരത്തെ ട്രിപ്പിൾ ലോക് ഡൗൺ പശ്ചാത്തലത്തിൽ ചുരുങ്ങിയ പങ്കാളിത്തത്തിൽ രാജ്ഭവനിലേക്ക് സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ വേദി മാറ്റില്ലെന്ന കടുംപിടുത്തത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ.


ആരോഗ്യ മേഖലയിലെ സംഘടനകൾ, സി പി ഐ നേതാവ് ബിനോയ് വിശ്വം തുടങ്ങിയ നിരവധി പേർ ഇതിനകം ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിശ്ചയിച്ചിടത്ത് തന്നെ സത്യപ്രതിജ്ഞ നടക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ആരോടുള്ള വെല്ലുവിളി ആണെന്ന ചോദ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്നത്.

സാധാരക്കാരൻ അത്യാവശ്യത്തിന് മരുന്നോ അവശ്യ സാധനങ്ങളോ വാങ്ങാൻ വെളിയിൽ ഇറങ്ങിയാൽ നൂറുചോദ്യങ്ങൾ ചോദിക്കുന്ന പോലീസ് ഈ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരെ എത് രീതിയിൽ സമീപിക്കും എന്നത് കാത്തിരുന്ന് തന്നെ കാണേണ്ടി വരും. കഴിഞ്ഞ ദിവസം ഗൗരിയമ്മയുടെ മരണാനന്തര ചടങ്ങിലെ പങ്കാളിത്തത്തെക്കുറിച്ചുള്ള വിമർശനങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല.
أحدث أقدم