തൃശൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സുരേഷും പാർട്ടിയും പാലക്കാട് തൃശൂർ ഹൈവേയിൽ വെച്ച് 85 കുപ്പി തമിഴ്നാട് വിദേശ മദ്യവും ആഡംബര കാറും രണ്ടു പ്രതികളെയും അതി സാഹസികമായി പിടികൂടി
ചിറക്കേകോട് ദേശത്ത് ജിതിൻ 31 വയസ്, ചിറക്കേകോട് ദേശത്ത് ശ്രീജിത് 32 വയസ് എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്
സർക്കിൾ ഓഫീസിലെ സി.ഇ. ഒ എ.മുജീബ് റഹ്മാന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ എ.ബി പ്രസാദ്, സി.ഇ.ഒ കിഷോർ കൃഷണ, മണിദാസ്, ഡ്രൈവർ സംഗീത് എന്നിവരും കൂടിയാണ് മദ്യം ലഭിക്കാത്ത സമയത്ത് തമിഴ്നാട്ടിലും കർണാടകയിലും നിന്നും കൊണ്ടു വന്ന് അഞ്ചിരട്ടിലാഭത്തിന് പണം സമ്പാദിച്ച് ക്വട്ടേഷൻ പ്രവർത്തനത്തിനും പലിശ ഇടപാടിനും ഉപയോഗിക്കുന്ന സംഘത്തിലെ ഒരു കണ്ണി മാത്രമാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത് ഇനിയും കൂടുതൽ പ്രതികൾക്കായി അന്വേഷണം നടന്നുവരുന്നു,