തിരുവനന്തപുരം: കോവിഡ് വ്യാപനവും ലോക്‌ഡോൺ സാഹചര്യവും യുവജനങ്ങളിലും വിദ്യാർത്ഥികളിലുമുളവാക്കിയ ആശങ്ക ,വിരസത ,മാനസിക സംഘർഷം എന്നിവ അകറ്റുന്നതിന് കേന്ദ്ര യുവജനകായിക മന്ത്രാലയത്തിൻ കിഴിലുള്ള നെഹ്‌റു യുവ കേന്ദ്ര കരിയർ കൗൺസിലിംഗ് സംഘടിപ്പിക്കുന്നു. കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസ് സോഷ്യോളജി വിഭാഗം , നാഷണൽ സർവീസ് സ്കീം ,യുവ വികാസ് കേന്ദ്ര ,സരോവരം കമ്യൂണിറ്റി ഡെവലൊപ്മെൻറ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത് . മുൻ അംബാസഡർ ടി .പി .ശ്രീനിവാസൻ ,ഗ്ലോബൽ ഹെൽത്ത് മിഷൻ ഡയറക്ടർ ഡോ .എസ് .എസ് ലാൽ ,കേന്ദ്ര സർവകലാശാല മുൻ രെജിസ്റ്റർ ഡോ .രാധാകൃഷ്ണൻ നായർ , കരിയർ കൗൺസിലർ ഡോ . ഐസക്ക് തോമസ് ,സരോവരം ചെയർപേഴ്‌സൺ ഡോ . നോഹ ലാജ് എന്നിവരുടെ നേതൃത്വത്തിലാണ് കരിയർ കൗൺസിലിംഗ് നടത്തുന്നത്. " രാജ്യത്തിനകത്തും വിദേശത്തുമുള്ള ഉന്നത വിദ്യാഭ്യാസം -തൊഴിൽ സ്വയം തൊഴിൽ അവസരങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മാർഗ്ഗ നിർദ്ദേശങ്ങളാണ് യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും നൽകുന്നത് . ഹയർ സെക്കൻഡറി സ്‌കൂൾ ,കോളേജുകൾ ,മറ്റ് സാങ്കേതിക സ്ഥാപനങ്ങളിലും സൗജന്യമായി വെബ്ബിനാർ സംഘടിപ്പിക്കും . താത്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപന മേധാവികൾ
careeryvk@yahoo.com എന്ന ഈമെയിലിൽ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന തിയതി അറിയിക്കണം .