സിനിമാരംഗത്തെ മുതിർന്ന മേക്കപ്പ് ആർട്ടിസ്റ്റായ ജയചന്ദ്രൻ അന്തരിച്ചു




തിരുവനന്തപുരം:  മലയാള സിനിമാരംഗത്തെ മുതിർന്ന മേക്കപ്പ് ആർട്ടിസ്റ്റായ ജയചന്ദ്രൻ (52) അന്തരിച്ചു. മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്നു. പെട്ടെന്ന് അസുഖം മൂർച്ചിക്കുകയായിരുന്നു. തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിലായിരുന്നു അന്ത്യം.

Previous Post Next Post