ഓക്സിജന്‍ ലഭ്യതയും മരുന്നുകളുടെ ലഭ്യതയും കൂട്ടാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചു.
രാജ്യത്ത് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യ വാക്സിനേഷന് തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വാക്സിനുകളുടെ പൂഴ്ത്തിവയ്പ്പ് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി എടുക്കണമെന്നും മോദി ആവശ്യപ്പെട്ടു. കോവിഡ് ഗ്രാമീണ മേഖലയിലേക്കും വ്യാപിക്കുകയാണ്.
പക്ഷേ ഇന്ത്യ ധൈര്യം കൈവിടില്ല. കോവിഡിനോട് പടവെട്ടി വിജയിക്കുമെന്നും ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്ക് രണ്ടായിരം രൂപയുടെ എട്ടാം ഗഡു നല്‍കുന്നതിന് തുടക്കം കുറിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എണ്ണിപറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം. രാജ്യത്തെ വിവിധയിടങ്ങളിലെ കര്‍ഷകരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു.
കോവിഡ് വാക്സിനേഷനില്‍ നിന്ന് സര്‍ക്കാര്‍ പിന്വലിയില്ലെന്ന് മോദി ഉറപ്പ് നല്കി. മരുന്നുകളുടെ ഉത്പാദനം വന്‍തോതിലാണ് കൂട്ടിയതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.