കേരളാ പ്രവാസി അസോസിയേഷൻ പാമ്പാടി പഞ്ചായത്ത് വാട്സ്ആപ്പ് കൂട്ടായ്മ പ്രവർത്തകർ കോവിഡ് കാലഘട്ടത്തിൽ കഷ്ടത അനുഭവിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നു. *സമഗ്ര ശിക്ഷ കേരള, കോട്ടയം, ബി. ആർ. സി പാമ്പാടി* യുടെ നേതൃത്വത്തിൽ ആണ് പാമ്പാടി, മണർകാട്, കൂരോപ്പട, മീനടം എന്നീ നാലു പഞ്ചായത്ത്‌കളിൽ ഉള്ള ഭിന്നശേഷിക്കാരായ നിർധന കുടുംബങ്ങളിലെ കുട്ടികൾകു ഭക്ഷ്യ കിറ്റ് കൊടുക്കുന്നത്.. B.R.C പാമ്പാടി യൂണിറ്റിനു കീഴിൽ ഉള്ള 13 സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചേർസിന്ടെ നേതൃത്വത്തിൽ ആണ് ഇങ്ങനെ ഉള്ള കുട്ടികളെ കണ്ടു പിടിച്ചു അവരുടെ വീടുകളിൽ കേരള പ്രവാസി അസോസിയേഷൻ, പാമ്പാടി യൂണിറ്റ് പ്രവർത്തകരും, ബി. ആർ. സി ടീച്ചേഴ്സും കൂടി വീടുകൾ സന്ദർശിച്ചു ഈ കിറ്റുകൾ എത്തിക്കുന്നത്... B.R.C യുടെ ഭാഗത്തു നിന്നും ശ്രീമതി ബിൻസി ടീച്ചർ ആണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് .
സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന ഇത്തരം കുഞ്ഞുങ്ങളെയും അവരുടെ കാര്യങ്ങൾ നോക്കുന്ന മാതാപിതാക്കളുടെ ഉന്നമനത്തിനുവേണ്ടിയും പ്രവർത്തിക്കുക എന്നത് തീർച്ചയായും മാതൃകാപരമായ കാര്യമാണ്...
കോവിഡ് മൂലവും, അപ്രതീക്ഷിതമായി ഉണ്ടായ ലോക്ഡൌൺ, നിനച്ചിരിക്കാതെ ഉണ്ടായ മഹാമാരി മൂലവും പാമ്പാടി പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ജോലിക്കും മറ്റും പോകാൻ സാധിക്കാതെ പ്രയാസത്തിൽ ആയിരിക്കുന്ന ആളുകളെ സഹായിക്കാൻ വേണ്ടി ഭക്ഷണ കിറ്റുകൾ നൽകുന്ന സത്കർമത്തിലും കേരള പ്രവാസി അസോസിയേഷൻ, പാമ്പാടി പഞ്ചായത്ത് വാട്സാപ്പ് കൂട്ടായ്മ പ്രവർത്തകർ മുന്നിട്ടിറങ്ങി പ്രവൃത്തിക്കുന്നു ...
പാമ്പാടി പഞ്ചയത്തിൽ നിന്ന് നിരവധി വിദേശ രാജ്യങ്ങളിൽ ഉള്ള പ്രവാസികളുടെ കൈത്താങ്ങ് കൊണ്ടാണ് ഇത്തരം പ്രവത്തനങ്ങൾ ചെയ്യാൻ സാധിക്കുന്നതു.
KPA കോട്ടയം ജില്ല എക്സിക്യൂട്ടീവ് ശ്രീ ബിനിൽ എം സ്കറിയ, പാമ്പാടി ഗ്രൂപ്പ് ചുമതലയുള്ള ശ്രീ സാജൻ മാത്യു, ശ്രീ ഷിബു ഫിലിപ്പ്, ശ്രീ റ്റിജു എബ്രഹാം എന്നിവർ ഈ പ്രവർത്തനങ്ങൾകു നേതൃത്വം കൊടുക്കുന്നു.
'സ്വയം പര്യാപ്‌ത കേരളം പ്രവാസികളിലൂടെ' എന്ന ആശയത്തിൽ അധിഷ്ഠിതമായി, ആലപ്പുഴ ജില്ലയിൽ രജിസ്റ്റർ ചെയ്തു രൂപീകൃതമായ ഒരു നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷൻ ആണ് കേരള പ്രവാസി അസോസിയേഷൻ.
ഇന്ന് കേരളത്തിലെ 941 പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും, കോർപ്പറേഷനുകളിലും കേരള പ്രവാസി അസോസിയേഷൻ വാട്സാപ്പ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു... പ്രവാസലോകത്തുള്ളവരുടെയും, പ്രവാസം മതിയാക്കി നാട്ടിൽ പോയ മുൻ പ്രവാസികളുടെയും, പുതുതായി പ്രവാസ ലോകത്തേക്ക് കടന്നുവരുന്ന ആളുകളെ സഹായിക്കുക എന്നിവയാണ് ഈ പ്രസ്ഥാനം പ്രധാനമായും മുന്നോട്ടു വെയ്കുന്നത്....നിലവിലുള്ള ഒരു രാഷ്ട്രീയ പാർട്ടികളുമായും, മറ്റു മത സംഘടനകളും ആയി ബന്ധമില്ലാതെ സ്വതന്ത്ര നിലപാടിൽ നിൽക്കുന്നതോടൊപ്പം എല്ലാ പഞ്ചായത്ത്‌കളിലും വിവിധ സംരഭങ്ങൾ പ്രവാസികൾ മുൻകൈ എടുത്തു തുടങ്ങി കേരളം സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യവും ഈ സംഘടന മുന്നോട്ട് വയ്ക്കുന്നു... കൂടുതൽ അറിയാൻ
9605815270-സാജൻ മാത്യു