എൻഎസ്എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ മകള്‍ എം.ജി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റില്‍ നിന്ന് രാജിവച്ചു.




കോട്ടയം: ‍  എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനയെ തുടർന്ന് എൻഎസ്എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ മകളും ചങ്ങനാശ്ശേരി  എൻ എസ് എസ് കോളേജ് പ്രിൻസിപ്പലുമായ ഡോ.  സുജാത എംം ജി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റില്‍ നിന്ന് രാജിവച്ചു.

മകളുടെ നിയമനത്തിനായി സര്‍ക്കാരിനെയോ രാഷ്ട്രീയനേതാക്കളെയോ സമീപിച്ചിട്ടില്ല.
വിദ്യാഭ്യാസ വിദഗ്ധ എന്ന നിലയിലാണ് മകള്‍ക്ക് സ്ഥാനം ലഭിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വെളളാപ്പളളി നടേശന്റെ ‍ ആരോപണങ്ങൾ ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു.


Previous Post Next Post