എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞിക്കുട്ടൻ അന്തരിച്ചു.



തൃശ്ശൂർ:  എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞിക്കുട്ടൻ അന്തരിച്ചു. 81 വയസ്സായിരുന്നു. തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

പനിയെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറാം തമ്പുരാൻ, അഗ്നിസാക്ഷി, ശാന്തം, പരിണാമം, വടക്കുംനാഥൻ, ആട്ടക്കഥ, രസികൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ
Previous Post Next Post