കൊവിഡ് വ്യാപനം കൂടിവരുന്നതിനിടെ രോ​ഗമുക്തിക്ക് ​ഗോമൂത്രം കുടിക്കാൻ ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ.


ലക്നൗ : രാജ്യത്ത് കൊവിഡ് വ്യാപനം കൂടിവരുന്നതിനിടെ രോ​ഗമുക്തിക്ക് ​ഗോമൂത്രം കുടിക്കാൻ ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ.
ബല്ലിയ ജില്ലയിലെ ബൈരിയയിൽ നിന്നുള്ള എംഎൽഎ ആയ സുരേന്ദ്രസിം​ഗ് ആണ് കൊവിഡിന് മരുന്നാണ് ​ഗോമൂത്രമെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
ഇതിനായി ഇദ്ദേഹം സ്വയം ​ഗോമൂത്രം കുടിക്കുന്ന വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
എങ്ങനെയാണ് ​ഗോമൂത്രം കുടിക്കേണ്ടതെന്ന് എംഎൽഎ വിവരിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ജനങ്ങളോടും ​ഗോമൂത്രം കുടിക്കാൻ നി‍ർദ്ദേശിച്ചുകൊണ്ടാണ് എംഎൽഎ സ്വയം ​ഗോമൂത്രം കുടിക്കുന്നത്.
തന്റെ ആരോ​ഗ്യത്തിൻ്റെ രഹസ്യം ഇതാണെന്നും 18 മണിക്കൂർ ജനങ്ങൾക്ക് വേണ്ടി പ്രവ‍ർത്തിക്കാനുള്ള ഊർജം തനിക്ക് നൽകുന്നത് ​ഗോമൂത്രമാണെന്നും ബിജെപി എംഎൽഎ അവകാശപ്പെടുന്നു.
രാവിലെ വെറും വയറ്റിലാണ് ഇത് കുടിക്കേണ്ടതെന്നും ഒരു ​ഗ്ലാസ് വെള്ളത്തിൽ രണ്ട് കപ്പ് ​ഗോമൂത്രം കലക്കി വേണം കുടിക്കാനെന്നുമെല്ലാം എംഎൽഎ വിവരിക്കുന്നുണ്ട്. ​
ഗോമൂത്രം കുടിച്ചാൽ പിന്നെ അരമണിക്കൂ‍ർ നേരം മറ്റൊന്നും കഴിക്കാനോ കുടിക്കാനോ പാടില്ലെന്നാണ് എംഎൽഎയുടെ നിർദ്ദേശം.
സയൻസിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും താൻ ​ഗോമൂത്രത്തിൽ വിശ്വസിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
ഹൃദയസംബന്ധിയായ അസുഖങ്ങൾക്ക് ​ഗോമൂത്രം പ്രതിവിധിയാണെന്നും എംഎൽഎ വാദിക്കുന്നു. അതേസമയം എംഎൽഎയുടെ വീഡിയോയെ വിമർശിച്ചും നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്.
Previous Post Next Post