ബംഗാളിൽ ആക്രമണ പരമ്പര: നാല് പേർ കൊല്ലപ്പെട്ടു, നിരവധി ബിജെപി ഓഫീസുകൾ തകർത്തു



കൊൽക്കത്ത: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ബംഗാളിൽ ആക്രമണ സംഭവങ്ങൾ തുടരുന്നു. വടക്കൻ ബർദമാൻ ജില്ലയിൽ നടന്ന സംഘർഷങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടു. സമാധാനം പാലിക്കണമെന്ന് മമത ബാനർജി ആഹ്വാനം ചെയ്തിട്ടും തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമണവുമായി അഴിഞ്ഞാടുകയാണെന്നാണ്‌ വാർത്തകൾ.
       കൊൽക്കത്തയിൽ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നു. നൂറിലധികം പാർട്ടി ഓഫീസുകൾ തൃണമൂൽ ഗുണ്ടകൾ തകർത്തതായി ബിജെപി ആരോപിച്ചു. സംഘർഷങ്ങളിൽ പരുക്കേറ്റവരെ കാണാനും തകർന്ന ഓഫീസുകൾ സന്ദർശിക്കാനുമായി ബിജെപി ദേശീയ പ്രസിഡന്റ് ജെ. പി. നഡ്ഡ ഇന്ന് ബംഗാളിലെത്തുന്നുണ്ട്.
       സിപിഎം ഓഫീസുകൾക്കും പ്രവർത്തകരുടെ വീടുകൾക്ക് നേരെയും ആക്രമണം നടന്നു. ആക്രമണങ്ങളെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അപലപിച്ചു.

Previous Post Next Post