കാസര്‍കോട് മുസോടിയിൽ രൂക്ഷമായ കടൽക്ഷോഭം; ഇരുനില വീട് തകര്‍ന്നടിഞ്ഞു





കാസർകോട്: തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. കേരളത്തിലുടനീളം കനത്ത കാറ്റും മഴയും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. 

കടൽ കരകയറിയതിനെ തുടർന്ന് തീരത്തെ വീടുകൾ നിലം പൊത്തുന്ന ഭീകര കാഴ്ചയ്ക്കാണ് കാസർകോട് തീരം സാക്ഷ്യം വഹിക്കുന്നത്. മുസോടിയിൽ കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് ഒരു ഇരുനില വീട് നിലംപൊത്തിയത്

മുസോടി സ്വദേശി മൂസ എന്നയാളുടെ വീടാണ് കടൽ തിരയിൽ തകർന്നടഞ്ഞത്. രാവിലെയാണ് കടൽ തീരത്തേയ്ക്ക് ഇരച്ച് കയറിത്തുടങ്ങിയത്. ആളുകളെ മാറ്റി പാർപ്പിച്ചതിനാൽ ആളപായം ഒഴിവായി. ഏത് നിമിഷവും കടലെടുക്കുമെന്ന ഭീഷണിയിലാണ് തീരത്തെ വീടുകളെല്ലാം. ഒട്ടേറെ വീടുകളിൽ വെള്ളം കയറുകയും വലിയ രീതിയിൽ നാശനഷ്ടം ഉണ്ടാവുകയും ചെയ്തു.

ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിൽ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായി. ഒട്ടേറെ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടു പറ്റി. വട്ടവടയിൽ മരം വീണ് വഴികൾ തടസപ്പെട്ടു, ഹൃദ്രോഗി ആശ്രുപത്രിയിലെത്താനാവാതെ മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 

أحدث أقدم