വിസ്മയയെ പലയിടങ്ങളില്‍ വെച്ച് മര്‍ദിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് കിരണിന്റെ മൊഴി; തെളിവെടുപ്പ് തുടരുന്നു

ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിസ്മയയെ പലയിടങ്ങളില്‍ വെച്ച് മര്‍ദിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് കിരണിന്റെ മൊഴി. വിവാഹത്തിന് ശേഷം അഞ്ചു തവണ മര്‍ദ്ദിച്ചിട്ടുണ്ട്. റിമാന്‍ഡിലായിരുന്ന ഭര്‍ത്താവ് കിരണ്‍കുമാറിനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെ കൂടുതല്‍ തെളിവെടുപ്പു നടത്തുകയാണ് അന്വേഷണ സംഘം. 
വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാങ്കിലും പൊലീസ് തെളിവെടുപ്പ് നടത്തി.

ബി.എ.എം.എസ് വിദ്യാര്‍ഥിനി വിസ്മയയെ കാറിന്റെ കാര്യം പറഞ്ഞ് മുമ്പും നിരവധി തവണ വിസ്മയയെ ഉപദ്രവിച്ചിരുന്നതായി തെളിഞ്ഞു. കുറച്ചുനാള്‍ മുമ്പ് ഇരുവരും കാറില്‍ യാത്ര ചെയ്യവേ ഇക്കാര്യം പറഞ്ഞ് കിരണ്‍ കാറില്‍ വെച്ച് വിസ്മയയെ മര്‍ദിച്ചു. കിഴക്കേകല്ലട ചിറ്റുമല രണ്ട് റോഡിന് സമീപം വെച്ചായിരുന്നു സംഭവം.തുടര്‍ന്ന് വിസ്മയ നിര്‍ബന്ധിച്ച് കാര്‍ നിര്‍ത്തിക്കുകയും അതില്‍ നിന്ന് ഇറങ്ങി സമീപത്തെ വീട്ടില്‍ അഭയം പ്രാപിക്കുകയും ചെയ്തു. ഹോം ഗാര്‍ഡ് ആള്‍ഡ്രിന്റെ വീടായിരുന്നു. കിരണിനെ ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

Previous Post Next Post