ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. ഷേർളിയെ വീടിന്റെ അകത്ത് നിലത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ഷേർളിയുമായി പരിചയമുള്ള ഒരാൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിക്കാതിരുന്നതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഭർത്താവ് മരിച്ചതിന് പിന്നാലെ ഏകദേശം ആറുമാസം മുൻപാണ് ഷേർളി ഇവിടെ താമസം മാറിയെത്തിയതെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ വ്യക്തമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും കാഞ്ഞിരപ്പള്ളി പൊലീസ് അറിയിച്ചു.