റ്റിജോ ഏബ്രഹാം
ന്യൂസ് ഡെസ്ക് കുവൈറ്റ്
വിദേശ രാജ്യത്ത് നിന്ന് വാക്സിനേഷൻ സ്വീകരിച്ച സ്വദേശികൾക്കും വിദേശികൾക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിനായി ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റ് ആരംഭിച്ചു.
രജിസ്റ്റർ ചെയ്യേണ്ടത് ഇപ്രകാരം
https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx
ഈ ലിങ്കിൽ പ്രവേശിച്ച ശേഷം കുവൈത്ത് സിവിൽ ഐ. ഡി.നമ്പർ, ഈ മെയിൽ അഡ്രസ് എന്നീ ഭാഗങ്ങൾ പൂരിപ്പിച്ച ശേഷം ഈ മെയിൽ അഡ്രസ്സിൽ ഒറ്റ തവണ വെരിഫിക്കേഷൻ കോഡ് ലഭിക്കും..തുടർന്ന് വാക്‌സിനേഷൻ രെജിസ്ട്രേഷൻ പേജിൽ ടെലിഫോൺ നമ്പർ, വാക്‌സിനേഷൻ വിവരങ്ങൾ എന്നിവ എന്റർ ചെയ്യുക, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുക, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് PDF ഫോർമാറ്റിൽ ആയിരിക്കണം, കൂടാതെ ഫയൽ 500 KB യിൽ താഴെയായിരിക്കണം.
രെജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ മൂന്ന് ദിവസത്തിന് ശേഷം അപ്രൂവൽ ഈമെയിലിൽ ലഭിക്കും തുടർന്ന് “ഇമ്മ്യൂൺ ” ആപ്ലിക്കേഷൻ മൊബൈലിൽ ഡൌൺലോഡ് ചെയ്‌ത് രജിസ്റ്റർ ചെയ്‌താൽ വാക്‌സിനേഷൻ ഡീറ്റെയിൽസ് ഇമ്മ്യൂൺ ആപ്പിൽ ലഭ്യമാകും. ഇമ്മ്യൂൺ ആപ്പ്ളിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണു. ഇമ്മ്യൂൺ ആപ്പ്ലിക്കേഷനിലെ വിവരങ്ങൾ മാനദണ്ഡമാക്കിയാണ് കുത്തിവെപ്പ് സ്വീകരിച്ചവർക്കു കുവൈത്തിൽ പ്രവേശിക്കുന്നതിനു ഭാവിയിൽ ഏർപ്പെടുത്തിയേക്കാവുന്ന ഇളവുകൾ ലഭിക്കുക.