പാര്‍ട്ടിക്കാര്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചു, തെളിവുണ്ട്’; ബോധപൂര്‍വ്വം പ്രചാരണം നടത്തിയെന്ന് സിപിഐഎം എംഎല്‍എ


ജോവാൻ മധുമല 
നെന്മാറ മണ്ഡലത്തില്‍ തന്നെ തോല്‍പ്പിക്കാന്‍ ഒരു വിഭാഗം ശ്രമിച്ചുവെന്ന ആരോപണവുമായി കെ ബാബു എംഎല്‍എ. ഇടതുമുന്നണി യോഗത്തിലാണ് കെ ബാബുവിന്റെ ആരോപണം. തെരഞ്ഞെടുപ്പില്‍ ഒപ്പം നില്‍ക്കേണ്ട പാര്‍ട്ടിക്കാര്‍ തന്നെ കടുത്ത മത്സരമാണെന്നും ചെറിയ ഭൂരിപക്ഷത്തിനാവും ജയപരാജയമെന്നും പ്രചരിപ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയസാധ്യതയുണ്ടെന്നും ബോധപൂര്‍വ്വം പ്രചരിപ്പിച്ചുവെന്നും ബാബു ആരോപിച്ചു. ഇതിന് തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ ബാബു ഗുരുതര ആരോപണം ഉയര്‍ത്തിയതോടെ ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് ഘടകകക്ഷി നേതാക്കള്‍ ഉന്നയിച്ചു.
അതേസമയം കെപിസിസി മുന്‍ അംഗവും കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ പ്രതിപക്ഷനേതാവുമായിരുന്ന എബി സാബു കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചു. സി പി ഐ എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. 50 വര്‍ഷക്കാലത്തെ ബന്ധം അവസാനിപ്പിച്ചാണ് എറണാകുളം മുന്‍ ഡിസിസി സെക്രട്ടറി കൂടിയായ എബി കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച് സിപിഐഎമ്മില്‍ ചേരാന്‍ തീരുമാനിച്ചത്. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് രാജി.
Previous Post Next Post