ജമ്മുവിലെ ദാദലില്‍ നുഴഞ്ഞുകയറ്റ ശ്രമം; മൂന്ന് ഡ്രോണുകൾ കൂടി കണ്ടെത്തി
ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ ദാദലിൽ സൈന്യം നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തിയതായി റിപ്പോർട്ട്. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് പരുക്കേറ്റു. അതിനിടെ കാലുചക് മേഖലയിൽ മൂന്ന് ഡ്രോണുകൾ കൂടി കണ്ടെത്തി. തുടർച്ചയായ നാലാം ദിവസമാണ് ജമ്മുവിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തുന്നത്.
മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ഡ്രോൺ കണ്ടെത്തിയത്. എന്നാൽ പിന്നീട് ഇവയ്ക്ക് എന്തു സംഭവിച്ചുവെന്ന് സൈന്യം ഇതുവരെ വിശദീകരിച്ചില്ല. ഇരുട്ടിന്റെ മറവിലാണ് ഡ്രോണുകൾ എത്തുന്നത്. വ്യോമ സേനയും എൻഐഎയും കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ‌

Previous Post Next Post