സ്വർണ്ണക്കവർച്ച മുഖ്യ ആസൂത്രകൻ സൂഫിയാൻ കീഴടങ്ങി.കള്ളക്കടത്ത്കാരുടെ വാട്സ് ആപ് ഗ്രൂപ്പിന്റെ അഡ്മിൻനായ സൂഫിയാൻ സംഘാംഗങ്ങൾക്ക് എന്തെല്ലാം ചെയ്യണം എന്ന് കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു



കോഴിക്കോട്/ രാമനാട്ടുകര വാഹനാപകട കേസില്‍ പൊലീസ് അന്വേഷിക്കുന്ന പ്രധാന പ്രതി കൊടുവള്ളി സ്വദേശി സൂഫിയാന്‍ കീഴടങ്ങി. കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. കരിപ്പൂർ വഴിയുള്ള സ്വർണ കടത്തിന്റെ കൊടുവള്ളി മേഖലയിലെ മുഖ്യ ആസൂത്രകനും സൂഫിയാൻ ആണെന്നാണ് പോലീസ് പറയുന്നത്. സൂഫിയാന്റെ കാറ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കേസിൽ ഇത് വരെ ഉള്ളതിൽ വച്ച് ഏറ്റവും നിർണായകമായ നടപടി ആണ് സൂഫിയാന്റെ കീഴടങ്ങൽ. സൂഫിയാന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊടുവള്ളിയിൽ നിന്ന് ആണ് സൂഫിയാ സ്വര്‍ണ്ണക്കടത്തിന് സംരക്ഷണം നല്‍കാന്‍ സൂഫിയാന്റെ നേതൃത്വത്തി ലുള്ള സംഘമാണ് എത്തിയത് എന്നായിരുന്നു അറസ്റ്റിലായവരുടെ മൊഴി. രാമനാട്ടുകരയില്‍ അപകടം നടന്ന സ്ഥലത്തും സൂഫിയാന്‍ എത്തിയിരുന്നു. മുന്‍പ് രണ്ടുതവണ സൂഫിയനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സൂഫിയാന്റെ സഹോദരന്‍ ഫിജാസിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൾഫിലേക്ക് നിർദേശങ്ങൾ നൽകുന്നതും സ്വർണം കൊണ്ടു കൊണ്ട് വരുന്നതിനു മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നതും കള്ളക്കടത്ത് സ്വർണം പൊട്ടിച്ച് കൊണ്ടുപോകുന്നത് തടയാൻ ചെർപ്പുളശ്ശേരി സംഘത്തെ നിയോഗിച്ചിരുന്നതും സൂഫിയാന്‍ ആയിരുന്നു എന്നാണു പോലീസിന് ലഭിച്ചിരുന്ന വിവരം.

സ്വര്‍ണക്കടത്തിന് കൊടുവള്ളി കേന്ദ്രമായിട്ടുള്ള സംഘത്തെ ഏകോപിപ്പിച്ചിരുന്നത് സൂഫിയാന്‍ ആണെന്ന് പൊലീസ് സൂചിപ്പിച്ചു. കസ്റ്റഡിയിലെടുത്ത സൂഫിയാനെ കൊണ്ടോട്ടി ഡിവൈ എസ് പി ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. TDY എന്ന പേരില്‍ വാട്ട്‌സ്ആപ് ഗ്രൂപ് രൂപീകരിച്ചായിരുന്നു സൂഫിയാന്റെ സംഘത്തിന്റെ പ്രവർത്തനം. ഗ്രൂപ്പിന്റെ അഡ്മിന്മാരിൽ ഒരാള് ആണ് സൂഫിയാൻ. സംഘാംഗങ്ങൾക്ക് എന്തെല്ലാം ചെയ്യണം എന്ന് കൃത്യമായ നിർദ്ദേശങ്ങൾ സൂഫിയാൻ ആണ് നൽകി വന്നിരുന്നത്.

Previous Post Next Post