നിയമസഭാ കൈയാങ്കളി കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ




ന്യൂഡൽഹി: കേരളത്തിൽ മരം മുറിയടക്കമുള്ള രാഷ്ട്രീയ വിവാദങ്ങൾ അലയടിക്കുമ്പോൾ നിയമസഭാ കൈയാങ്കളി കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ.

 കേസ് പിൻവലിക്കാനുള്ള തീരുമാനം തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. സ്‌പീക്കറുടെ അനുമതിയില്ലാതെ എടുത്ത കേസ് നിലനിൽക്കില്ലെന്നും സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. 

കേസ് പിൻവലിക്കാൻ സ്വതന്ത്രവും നിഷ്‌പക്ഷവുമായി പബ്ലിക് പ്രോസിക്യുട്ടർ എടുത്ത തീരുമാനത്തിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്നും സർക്കാർ വാദിക്കുന്നു. കേസ് പിൻവലിക്കാനുള്ള പ്രോസിക്യുഷൻ തീരുമാനം ഉത്തമ വിശ്വാസത്തോടെയുള്ളതാണ്. ബാഹ്യ ഇടപെടൽ മൂലമാണ് പ്രോസിക്യുട്ടർ ഈ തീരുമാനം എടുത്തതെന്ന് തെളിയിക്കാൻ ഹൈകോടതിക്ക് കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.


Previous Post Next Post