ഇന്ന് മുതൽ ബാങ്ക് ഇടപാടുകൾക്ക് ഇളവുകൾ ഇല്ലതിരുവനന്തപുരം:ബാങ്ക് ഇടപാടുകള്‍ക്ക് അനുവദിച്ച ഇളവുകള്‍ പിന്‍വലിച്ചു. ഇന്ന് മുതല്‍ എടിഎം വഴിയുള്ള പണം പിന്‍വലിക്കലിനും ചെക്ക് ബുക്കിനും ഫീസ് ഈടാക്കും.

എടിഎമ്മില്‍ നിന്ന് നാല് തവണ സൗജന്യമായി പണം പിന്‍വലിക്കാം. അഞ്ചാം തവണ മുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും. ഇതിന് പുറമെ, എസ്ബിഐ സീറോ ബാലന്‍സ് അക്കൗണ്ടുകളുടെ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കും.

ബാങ്കിംഗ് മേഖലയിലെ പരിഷ്‌കാരം ഉപഭോക്താക്കളെ സാരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Previous Post Next Post