കോട്ടയത്ത് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; സ്കൂൾ ഡ്രൈവർ അറസ്റ്റിൽ






കോട്ടയം: കോട്ടയത്ത് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തകയും ചെയ്തെന്ന പരാതിയിൽ സ്കൂൾ വാനിലെ ഡ്രൈവർ അറസ്റ്റിൽ. ഇടക്കുന്നം പാറത്തോട് കൊല്ലം പറമ്പിൽ 55 കാരനായ റഹീമിനെയാണ് കാഞ്ഞിരപ്പളളി പൊലീസ് പിടികൂടിയത്.

സ്കൂൾ വാനിലെ യാത്രക്കാരിയായ ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ കൈയിൽ ലൈംഗിക ഉദ്ദേശത്തോടെ കടന്നു പിടിച്ചുവെന്നാണ് രക്ഷിതാക്കളുടെ പരാതി. കുട്ടിയോട് ഇയാൾ ഇഷ്ടമാണെന്ന് പറയുകയും വീട്ടിലെത്തികഴിഞ്ഞാൽ ഇയാൾ ഫോൺ ചെയ്യും. കുട്ടി വഴങ്ങാതെ വന്നതോടെ ലൈംഗിക ഉദ്ദേശത്തോടെ പിൻതുടർന്നെത്തി ശല്യപ്പെടുത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2025 ഫെബ്രുവരി മാസം മുതൽ ജൂൺ വരെയുള്ള കാലയളവില്‍ കുട്ടിക്ക് നേരെയുള്ള അതിക്രമം പ്രതി തുടരുകയായിരുന്നു.
Previous Post Next Post