കണ്ണൂർ: മുണ്ടയാട് ഇളയാവൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് മൂന്നു പേർ മരിച്ചു. ആംബുലൻസ് മരത്തിൽ ഇടിച്ചായിരുന്നു അപകടം.
ചന്ദനക്കാംപാറ സ്വദേശികളായ ബിജോ, റെജീന, ആംബുലൻസ് ഡ്രൈവർ നിതിൻരാജ് എന്നിവരാണ് മരിച്ചത്.
ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെ ആയിരുന്നു അപകടം.