കോവിഡ്​ പ്രതിരോധ മരുന്നെന്ന പേരില്‍ വിഷം നല്‍കി മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേര്‍ അറസ്​റ്റിൽ

 
ഈറോഡ്:   കോവിഡ്​ പ്രതിരോധ മരുന്നെന്ന പേരില്‍ വിഷം നല്‍കി ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവത്തിൽ ‍രണ്ടുപേര് അറസ്​റ്റില്‍. തമിഴ്​നാട്ടി​ലെ ഈറോഡിലാണ്​ സംഭവം.

ഈറോഡ്​ സ്വദേശിയായ കറുപ്പണ്ണകൗണ്ടറുടെ കുടുംബത്തിനാണ്​ ദാരുണാനുഭവം​. കറുപ്പണ്ണകൗണ്ടറുടെ ഭാര്യ മല്ലിക, മകള്‍ ദീപ, വീട്ടുജോലിക്കാരിയായ കുപ്പാള്‍ എന്നിവരാണ്​ മരിച്ചത്​. കറുപ്പണ്ണകൗണ്ടര്‍ ഗുരുതരാവസ്​ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്​.

മുഖ്യപ്രതിയായ ആര്‍. കല്യാണസുന്ദരം കൗണ്ടറുടെ അടുത്തുനിന്ന്​ 15ലക്ഷം രൂപ കടം വാങ്ങിയിരുന്നു. മാസങ്ങള്‍ക്ക്​ മുമ്പ് വാങ്ങിയ പണം തിരിച്ചുചോദിക്കാന്‍ ആരംഭിച്ചതോടെ കൗണ്ടറെയും കുടുംബത്തെയും ഇല്ലാതാക്കാന്‍ സുന്ദരം തീരുമാനിക്കുകയായിരുന്നു.

ആരോഗ്യ പ്രവ​ര്‍ത്തകനെന്ന വ്യാജേന സഹായി ശബരിയെ കൗണ്ടറുടെ വീട്ടിലേക്ക്​ ജൂണ്‍ 26ന്​ അയക്കുകയായിരുന്നു. നാലുപേരെയും പരിശോധിച്ചശേഷം പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള മരുന്ന്​ എന്ന പേരില്‍ വിഷ ഗുളിക നല്‍കി.
നാലുപേരും ഗുളിക കഴിച്ചതോടെ കുഴഞ്ഞു​വീഴുകയായിരുന്നു

ഉടന്‍തന്നെ പ്രദേശവാസികളെത്തി നാലുപേരെയും ആശുപത്രിയിലെത്തിച്ചു എങ്കിലും 3 പേർ മരണത്തിന് കീഴടങ്ങി
Previous Post Next Post