അഞ്ചുതെങ്ങിൻ്റെ ചരിത്രത്തിലേക്ക് തുറക്കുമോ തുരങ്കം..? ആവശ്യവുമായി പ്രധാനമന്ത്രിക്ക് കത്തയച്ച് സാമൂഹ്യപ്രവർത്തകൻ അഞ്ചുതെങ്ങ് സജൻ.


ജോവാൻ മധുമല 
തിരുവനന്തപുരം : ജില്ലയിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ നിർമ്മിക്കപ്പെട്ട ചരിത്രപ്രാധാന്യമുള്ള കോട്ടയുമായി ബന്ധപ്പെട്ട നിരവധി ചരിത്രങ്ങൾ  നിലവിലുണ്ട്.ഇത് ബ്രിട്ടീഷുകാരുടെ പ്രധാന ആയുധ സംഭരണ കേന്ദ്രം ആയിരുന്നു എന്നും, അതല്ല പ്രധാന വാണിജ്യ സംഭരണകേന്ദ്രം ആയിരുന്നു എന്നും പറയപ്പെടുന്നു. 
ഈ കോട്ടയ്ക്കുള്ളിൽ ഒരു തുരങ്കം സ്ഥിതിചെയ്യുന്നുണ്ട്.





വളരെയേറെ നിഗൂഢതകൾ ഉള്ള ഈ തുരങ്കം ആവശ്യമായ പഠനങ്ങൾക്കോ ഗവേഷണങ്ങൾക്കോ വിധേയമാകാതെ  വർഷങ്ങൾക്കു മുമ്പ് തന്നെ തുരങ്ക മുഖം കോൺക്രീറ്റ് കൊണ്ട് അടച്ച നിലയിലാണ്.ഇത് തുറന്നു പരിശോധിക്കുവാനുള്ള നടപടി ക്രമങ്ങൾ അറിയുന്നതിന്റെ ഭാഗമായി മുൻ മോണിമെന്റ് സ്റ്റാഫ് ശ്രീകണ്ഠൻ സാറിന്റെ സഹായം അഭ്യർത്ഥിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് വിഷയം പ്രധാന മന്ത്രിയുടെ ശ്രദ്ധയിൽ എത്തിക്കാൻ സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ മുന്നിട്ടിറങ്ങിയത്.

ഇതിന്റെ ഭാഗമായി അഞ്ചുതെങ്ങ് കോട്ടയുടെ തുരങ്കവുമായി ബന്ധപ്പെട്ട പ്രദേശത്ത് ഇതിനോടകം പ്രചരിച്ചിട്ടുള്ള കഥകളുടെ നിജസ്ഥിതി കണ്ടെത്താൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചുകൊണ്ടാണ് e മെയിൽ അയച്ചത്.പ്രദേശവാസികൾക്ക് ഈ തുരങ്കവുമായി ബന്ധപ്പെട്ട ചരിത്ര രഹസ്യങ്ങൾ അറിയുവാനും വരും തലമുറകൾക്ക് അഞ്ചുതെങ്ങ് കോട്ടയുടെ ചരിത്ര രഹസ്യങ്ങൾ മനസ്സിലാക്കികൊടുക്കുവാനും വേണ്ടി ഈ തുരങ്കം തുറന്നു പരിശോധിക്കുവാനും  തുരങ്കത്തിന്റെ ഉള്ളറകൾ പൊതുജനങ്ങൾക്കും ടൂറിസ്റ്റ്കൾക്കും നേരിൽ കാണുവാനുള്ള അവസരവും ഉണ്ടാക്കി നൽകണമെന്നുതുമാണ് പ്രധാന അപേക്ഷ.

കൂടാതെ,  അഞ്ചുതെങ്ങ് കോട്ട പോലുള്ള ചരിത്രസ്മാരകങ്ങൾ ഇൽ  ഭാരതത്തിന്റെ ദേശീയപതാക സ്ഥാപിക്കുകയും എല്ലാ സ്വതന്ത്ര്യ ദിനങ്ങളിലും റിപ്പബ്ലിക് ഡേ യും ഇവിടെ കേന്ദ്രമാക്കി ദേശീയ പതാകകൾ ഉയർത്തുകയും പരേഡുകളും മറ്റും സംഘടിപ്പിക്കുകയും ചെയ്യുവാനും കൂടാതെ  ഇന്ത്യൻ ആർമിയ്‌ക്ക് കീഴിലുള്ള കാലപ്പഴക്കം കൊണ്ട് ഉപേക്ഷിക്കപ്പെട്ട  ആയുധങ്ങൾ, പടകോപ്പുകൾ, യുദ്ധവിമാനങ്ങൾ തുടങ്ങിയവയ ഇത്തരം കേന്ദ്രങ്ങളിൽ പ്രദർശന വസ്തുവായി സിംഥാപിക്കാനുമുള്ള നടപടി കൈക്കൊള്ളണമെന്നും കത്തിൽ പറയുന്നു.





ഇത്തരം പ്രവർത്തനങ്ങൾ ഭാരതത്തിലെ ചരിത്ര സ്മാരക കേന്ദ്രങ്ങളിലെ ടൂറിസം സാദ്ധ്യതകൾ കൂടുതൽ വർദ്ധിപ്പിക്കുന്നതിന് കാരണമായേക്കുമെന്നും പ്രധാന മന്ത്രിക്ക് അയച്ച കത്തിൽ സൂചിപ്പിക്കുന്നു.പ്രധാന മന്ത്രിയെക്കൂടാതെ  മിനിസ്ട്രി ഓഫ് കൾച്ചറൽ മിനിസ്റ്റർ ,ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേൽ, അർച്ചെയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (ASI)ഡയറക്ടർ ജനറൽ, മിനിസ്ട്രി ഓഫ് കൾച്ചറൽ ബോർഡ് അംഗം ശ്രീ ചന്ദ്രപ്രകാശ് പി തുടങ്ങിയവർക്കും കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.
Previous Post Next Post