കര്‍ണാടകയിലെ രാമനഗരയിൽ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ മൂന്ന് ശുചീകരണ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. നിയമം ലംഘിച്ച് തൊഴിലാളികളെ മാൻഹോളിൽ ഇറക്കിയ രാമനഗര മുൻസിപ്പൽ കോർപ്പറേഷനിലെ രണ്ട് ജീവനക്കാർക്കെതിരെ കേസെടുത്തു.
രാമനഗരിയിലെ മലിനജലചാല് വൃത്തിയാക്കാൻ ബെംഗളൂരുവിൽ നിന്നുള്ള ശുചീകരണ തൊഴിലാളികളെ ആണ് കൊണ്ടുവന്നത്. മാൻഹോളിൽ ആദ്യം ഇറങ്ങിയ സഹപ്രവർത്തകനെ രക്ഷിക്കാനുള്ള ശ്രമത്തിൽ മറ്റ് രണ്ടു പേരും കൂടി അന്വേഷിച്ച് ഇറങ്ങുകയായിരുന്നു തിരച്ചിലിനിടെ ഓക്സിജൻ ലഭ്യത കുറഞ്ഞതോടെ മൂന്നു തൊഴിലാളികളും ശ്വാസം മുട്ടി മരിക്കുകയായിരുന്നു. പോലീസും അഗ്നിശമന സേനയും ചേർന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത് എന്ന് രാമനഗര പോലീസ് സൂപ്രണ്ട് എസ് ഗിരീഷ
മലിനജലം വൃത്തിയാക്കാനായി ആറ് പേരെ ഒരു കരാറുകാരൻ ബെംഗളൂരുവിലെ കമല നഗറിൽ നിന്ന് കൊണ്ടുവന്നതായിരുന്നു.
മനുഷ്യരെ ഉപയോഗിച്ച് ഉള്ള മലിനജല ചാല് വൃത്തിയാക്കൽ 1993 ൽ രാജ്യത്ത് നിയമം മൂലം നിരോധിച്ചിട്ടുണ്ട് നിയമം ലംഘിച്ച് തൊഴിലാളികളെ മാൻഹോളിൽ ഇറക്കിയ രാമനഗര മുൻസിപ്പൽ കോർപ്പറേഷനിലെ രണ്ട് ജീവനക്കാർക്കെതിരെ കേസെടുത്തു. ബെംഗളൂരുവിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവന്ന കരാറുകാരനെ പോലീസ് അന്വേഷിച്ചു വരികയാണ്