കാണാതായ യുവതികളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി


കൊല്ലം: അമ്മ കരിയില കൂനയില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ പൊലീസ് മൊഴിയെടുക്കാന്‍ വിളിപ്പിച്ചതിന് പിന്നാലെ കാണാതായ യുവതികളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ഊഴായിക്കോട് സ്വദേശി ഗ്രീഷ്‌മ (22)യുടെ മൃതദേഹമാണ് തിരച്ചിലില്‍ കണ്ടെത്തിയത്. നേരത്തെ ഊഴായിക്കോട് സ്വദേശി ആര്യയുടെ (23) മൃതദേഹം ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെത്തിയിരുന്നു.

കേസില്‍ അറസ്റ്റിലായ കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് പേഴുവിള വീട്ടില്‍ രേഷ്മയുടെ അടുത്ത ബന്ധുക്കളാണ് മരണമടഞ്ഞ രണ്ട് യുവതികളും. 

കുഞ്ഞ് മരിച്ച സംഭവത്തില്‍ രേഷ്മയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റുചെയ്തത്. കാമുകനൊപ്പം പോകുന്നതിനാണ് രേഷ്മ കുഞ്ഞിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ചത്.

Previous Post Next Post