പാമ്പാടി : കൊറോണ പ്രതിസന്ധിയുടെ മറവിൽ ഇന്ധന വില വർദ്ധനവിലൂടെ തീവെട്ടി കൊള്ള നടത്തുന്ന കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധം അറിയിച്ച് AIYF പാമ്പാടി മേഖലാ കമ്മറ്റി പാമ്പാടി ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
സമരം
സി പി ഐ പുതുപ്പള്ളി മണ്ഡലം സെക്രട്ടറിയേറ്റ് അംഗം
സ.TT തോമസ് ഉദ്ഘാടനം ചെയ്തു.
AIYF ജില്ലാ കമ്മറ്റി അംഗം സ. അജീഷ് മട്ടയ്ക്കൽ സംസാരിച്ചു. AIYF പുതുപ്പള്ളി മണ്ഡലം കമ്മറ്റി അംഗം സ. സുരേഷ് തെക്കേക്കര, രഞ്ജിത് ജോൺ, അനന്തു, ടിനു ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.