ഇന്ധനവില ഇന്നും കൂടി; 102 കടന്ന് പെട്രോൾ വില


ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 102 രൂപ 54 പൈസയായി. കൊച്ചിയില്‍ 100 രൂപ 77 പൈസയാണ്. കോഴിക്കോട് പെട്രോള്‍ വില 101 രൂപ 05 പൈസയായി ഉയര്‍ന്നു. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 100 രൂപ 77 പൈസയും, ഡീസലിന് 94 രൂപ 55 പൈസയുമായി.‌ ‌‌
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന വിലയാണ്. അതിനാൽത്തന്നെ വരും ദിവസങ്ങളിലും പെട്രോൾ, ഡീസൽ വില കൂടിയേക്കും.


Previous Post Next Post