സിംഗപ്പൂരിൽ ജൂലൈ 12 മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഇന്ന് പ്രഖ്യാപിച്ചു.


 

സന്ദീപ് എം സോമൻ 
ന്യൂസ് ബ്യൂറോ സിംഗപ്പൂർ 
സിംഗപ്പൂർ;ജൂലൈ 12 മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ മൾട്ടി-മിനിസ്ട്രി ടാസ്ക്ഫോഴ്സ് ഇന്ന് പ്രഖ്യാപിച്ചു. ജോലിസ്ഥലത്തു നിന്നുള്ള ജോലി ഇപ്പോഴുള്ള പ്രവർത്തന രീതിയായി തന്നെ തുടരും. എന്നിരുന്നാലും, ജോലിസ്ഥലത്തേക്ക് മടങ്ങേണ്ടവർക്ക് ജോലിസ്ഥലത്ത് സാമൂഹികവും വിനോദപരവുമായ ഒത്തുചേരലുകൾ പരമാവധി 5 പേരെ അനുവദിക്കും. ജോലി സംബന്ധമായ പരിപാടികളിൽ ഭക്ഷണപാനീയങ്ങൾ അനുവദിക്കും, പക്ഷേ കഴിയുന്നത്ര അവ ഒഴിവാക്കണം.
 
കോവിഡ്-19 വൃപനത്തിനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും . അതുകൊണ്ട് പ്രത്യേകിച്ചും ജോലിസ്ഥലത്ത് ദയവായി ജാഗ്രത പാലിക്കുകയും, സുരക്ഷിതമായ മാനേജ്മെൻറ് നടപടികൾ തുടരുകയു ചെയ്യണം. കൂടാതെ സമ്പൂർണ്ണ സുരക്ഷിത മാനേജുമെന്റ് നടപടികളുടെ മാർഗ്ഗനിർദ്ദേശങ്ങൾ നിങ്ങൾക്ക് ചുവെട ഉള്ള വെബ്സൈറ്റിൽ നിന്നും വായിക്കാം: 
https://go.gov.sg/smm
Previous Post Next Post