തിങ്കളാഴ്ച കൂരോപ്പടയിൽ ആൻ്റിജൻ പരിശോധന

കൂരോപ്പട:കൂരോപ്പട പഞ്ചായത്തിൽ കോവിഡ് വീണ്ടും വ്യാപകമായതിനെത്തുടർന്ന് പഞ്ചായത്ത് ഡി കാറ്റഗറിയിലേക്ക് എത്തിയിരിക്കുകയാണ്. പോസ്സിറ്റിവിറ്റി നിരക്കിൽ ജില്ലയിൽ രണ്ടാം സ്ഥാനത്താണ് കൂരോപ്പട. ഈ പശ്ചാത്തലത്തിൽ  കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരും. നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിക്കണമെങ്കിൽ പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ഇപ്പോൾ 22.51) കുറയണം. അതിന് വേണ്ടി ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും പോലീസും ചേർന്ന് ജൂലൈ 19 തിങ്കളാഴ്ച ആൻ്റിജൻ പരിശോധന കൂരോപ്പട എൻ.എസ്.എസ് എൽ.പി സ്കൂളിൽ സജ്ജീകരിച്ചിരിക്കുകയാണ്. രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ നടക്കുന്ന പരിശോധനയിൽ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
 വ്യാപാരികൾ, പൊതുപ്രവർത്തകർ, ഓട്ടോ, ടാക്സി ഡ്രൈവറന്മാർ, മറ്റ് തൊഴിൽ മേഖലയിലെ ആളുകൾ, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയ എല്ലാവരും ആൻ്റിജൻ പരിശോധനയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
أحدث أقدم