ലോക ചാംപ്യന്‍ഷിപ് ഉള്‍പെടെ ടൂര്‍ണമെന്റുകള്‍ നിയന്ത്രിച്ച മികവു കണക്കിലെടുത്താണ് ഒളിംപിക്‌സ് പാനലിലേക്കു തെരഞ്ഞെടുത്തത്. ടോകിയോ ഒളിമ്ബിക്‌സില്‍ ചുമതലയേല്‍ക്കാന്‍ ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (ബിഡബ്ല്യുഎഫ്) നാമനിര്‍ദ്ദേശം ചെയ്ത ഇന്ത്യയിൽ നിന്നുള്ള ഏക അമ്പയര്‍ ഇദ്ദേഹമാണ്. ബാഡ്മിന്റന്‍ വേള്‍ഡ് ഫെഡറേഷന്‍ സെര്‍ടിഫൈ ചെയ്ത 50 പേരില്‍ ഒരാളാണ് ഡോ. ഫൈന്‍ സി ദത്തന്‍. ഒളിംപിക് പ്രോടോകോള്‍ പ്രകാരമുള്ള ക്വാറന്റീനില്‍ കഴിയുന്ന ഫൈന്‍ 20 ന് ടോകിയോയിലേക്കു തിരിക്കും. 26 പേരാണ് പാനലിലുള്ളത്.
മുന്‍ കേരള യൂണിവേഴ്സിറ്റി കളിക്കാരനായ ഫൈന്‍ എന്‍ ഐ എസ് ഡിപ്ലോമ കോഴ്സ് പാസായി. കൂടാതെ എട്ട് വര്‍ഷത്തോളം കേരള സ്‌കൂള്‍സ് ബാഡ്മിന്റണ്‍ ടീമിനെ പരിശീലിപ്പിക്കുകയും ചെയ്തു. 1994 ല്‍ തന്റെ അമ്പയറിംഗ് ജീവിതം ഫൈന്‍ ആരംഭിച്ചത്.
ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത് ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്, സൂപെര്‍ സീരീസ്, തോമസ് ആന്‍ഡ് ഡേവിസ് കപ്, സുദിര്‍മാന്‍ കപ് എന്നിവയുള്‍പെടെ എല്ലാ പ്രധാന ടൂര്‍ണമെന്റുകളിലും ഔദ്യോഗിക ചുമതല വഹിച്ചിട്ടുണ്ട്.