✒️ ജോവാൻ മധുമല
പാമ്പാടി : കോത്തല 13 ആം മൈലിൽ ഭീതി പരത്തി കൂറ്റൻ പെരുമ്പാമ്പിനെ കണ്ടതായി നാട്ടുകാർ
ഇതിൻ്റെ ചിത്രം സഹിതം കൂരോപ്പട ഒൻപതാം വാർഡിൽ താമസിക്കുന്ന കങ്ങഴ 12 ആം മൈലിലെ ജോയ്‌സ് ബേക്കറി ഉടമ ജോബിൻ അധികാരികളെ അറിയിച്ചു എങ്കിലും നടപടി ഇതുവരെ ഉണ്ടായിട്ടില്ല കോത്തല 13 ആം മൈൽ പുത്തൻ കണ്ടംഭാഗത്താണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടതായി നാട്ടുകാർ പറയുന്നത്
ഈ പ്രദേശത്ത് കാട് മൂടിക്കിടക്കുന്നതും ഒപ്പം തെരുവുവിളക്കുകൾ പ്രകാശിക്കാത്തതും കൂടുതൽ ഭീതി പരത്തുന്നു കൊച്ചു കുട്ടികൾ ഉൾപ്പെടെ നൂറ്കണക്കിന് ആളുകൾ ആശ്രയിക്കുന്ന പ്രദേശത്താണ് ഈ പെരുമ്പാമ്പ് സ്വര്യ വിഹാരം നടത്തുന്നത് പെരുമ്പാമ്പിനെ ഉടൻ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം