കോട്ടയം: മഹാത്മ അയ്യങ്കാളിയെ അപമാനിക്കുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ നേതൃയോഗം.
സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ഉന്നമനത്തിനും ഐശ്വര്യത്തിനും വേണ്ടി നിലകൊണ്ടിരുന്ന വ്യക്തിത്വമാണ് മഹാത്മ അയ്യങ്കാളി. അത്തരത്തിലുള്ള ഒരു മഹത്മവിന്റെ പേര് വഴിയോരങ്ങളിൽ
സ്ഥാപിക്കുന്ന ശൗചാലയ കോം പ്ലക്സുകൾക്ക് നൽകാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഐക്യവേദി ആവശ്യപ്പെട്ടു.
സർക്കാർ അപമാനിക്കുന്നത് ഇന്നാട്ടിലെ ഹൈന്ദവാചാര്യന്മാരെയാണ്. ഈ നടപടി ഹിന്ദുമതത്തോട് അല്ലാതെ മറ്റു മതങ്ങളോട് കാണിക്കുവാൻ ധൈര്യമില്ല. സർക്കാർ തീരുമാനം പിൻവലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും ഹിന്ദു ഐക്യവേദി യോഗം ആവശ്യപ്പെട്ടു.
ജില്ലാ വർക്കിങ് പ്രസിഡന്റ് എം സത്യശീലൻ അധ്യക്ഷത വഹിച്ചു, സംസ്ഥാന വൈസ്, പ്രസിഡന്റ് പി എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ, സംസ്ഥാന സെക്രട്ടറി അനിത ജനാർദ്ദനൻ, ജില്ലാ പ്രസിഡന്റ് കെ പി ഗോപിദാസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ സി എസ് നാരായണൻ കുട്ടി, കെ യു ശാന്തകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് മാരായകെ എൻ കൃഷ്ണൻകുട്ടി പണിക്കർ , കുമ്മനം രവി, ജില്ലാ സെക്രട്ടറിമാരായ അഡ്വ ശ്രീനിവാസ പൈ, വിജയൻ പേരൂർ, പ്രസന്നൻ പെരുവ, ജില്ലാ ട്രഷറർ പി എൻ വിക്രമൻനായർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.