പൂഞ്ഞാർ തെക്കേക്കര ഫാമിലി ഹെൽത്ത് സെന്റർ താലൂക്ക് ആശ്രുപത്രിയാക്കണമെന്ന് ബി ജെ പി


 


ഈരാറ്റുപേട്ട : പൂഞ്ഞാർ തെക്കേക്കര ഫാമിലി ഹെൽത്ത് സെന്റർ താലൂക്ക് ആശ്രുപത്രിയാക്കണമെന്ന് ബി ജെ പി
പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ദിനം പ്രതി നൂറുകണക്കിന് ജനങ്ങൾ അവരു ആവശ്യത്തിനായി എത്തിച്ചേരുന്ന ഒരു സ്ഥാപനമാണിത്
താലുക്ക് നിലവാരത്തിലേയ്ക്ക് ഉയർത്തിയാൽ മലയോര പ്രദേശ ങ്ങളിലും സമീപ പഞ്ചായത്ത് പ്രദേശങ്ങളിൽ ഉള്ളവർക്ക് ഏറെ പ്രയോജനം ലഭിയ്ക്കും.

വർഷങ്ങൾക്ക് മുമ്പ് കിടത്തി ചികിത്സയും, പോസ്റ്റ് മാർട്ടവും നടത്തിയെക്കൊണ്ടിരുന്ന സ്ഥാപനമാണിത്.
ജനപ്രതിനിധിയും , ബന്ധപ്പെട്ട അധികാരികളു, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളു അടിയന്തിരമായി ഇടപെട്ട്  ഫാമിലി ഹെൽത്ത് സെൻറർ താലൂക്ക് ആശുപത്രിയുടെ നിലവാരത്തിൽ ഉയർത്താനുള്ള നടപടി സ്വീകരിക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു. 

യോഗത്തിൽ ബി ജെ പി തെക്കേര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ഇഞ്ചയിൽ അദ്ധ്യക്ഷനായി. നി. മ. ഉപാദ്ധ്യക്ഷൻ ആർ സുനിൽകുമാർ , കർഷക മോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ സന്തോഷ് കൊട്ടാരത്തിൽ, ജില്ലാ സമിതിയംഗം പൂഞ്ഞാർ മാത്യൂ , സോമരാജൻ ആറ്റുവേലിൽ, MV പ്രദീപ് കുമാർ , സുരേഷ് ചോറ്റയിൽ തുടങ്ങിയവർ പങ്കെടുത്തു

Previous Post Next Post