മരംവെട്ടിന് അനുമതി നൽകിയ മന്ത്രിയുടെ ഉത്തരവ് വിവരാവകാശ നിയമപ്രകാരം നൽകിയെന്ന കാരണം മാത്രം മുൻനിർത്തി
ഭംഗിയായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രിയാണ് പിൻവലിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഉദ്യോഗസ്ഥക്ക് എതിരെയുള്ള നടപടി മന്ത്രിക്ക് അറിയില്ലെങ്കിൽ അദ്ദേഹമല്ലായിരിക്കും റവന്യു വകുപ്പ് ഭരിക്കുന്നത്, പകരം പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കും.
മരം മുറി തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന ഉത്തരവ് ഇറക്കിയ സെക്രട്ടറി ഇപ്പോഴും കസേരയിൽ ഇരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലിം വിഭാഗത്തിന് ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് നഷ്ടം വന്നു എന്ന് പറഞ്ഞ്
തൻ്റെ പേരിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ വാസ്തവമല്ല.
സ്കോളർഷിപ്പുകളുടെ എണ്ണം കുറക്കാതെ
ഇപ്പോൾ കിട്ടുന്നവർക്ക് എല്ലാം കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.