ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തടസ്സമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ടി കുഴപ്പക്കാര്‍ പുറത്തുവിട്ട പ്പോര്‍ട്ടാണ് ഇന്നൊണ് അമിത് ഷായുടെ പ്രതികരണം.
കേന്ദ്രമന്ത്രിമാരടക്കം രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ഫോണ്‍ ഇസ്രയേല്‍ ചാര സോഫ്റ്റുവെയര്‍ പെഗാസസ് ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്നത് തൊട്ടുമുന്‍പായി പുറത്തുവന്ന റിപ്പോര്‍ട്ട് പ്രശ്മുണ്ടാക്കാനായി തയ്യാറാക്കിയതാണ് എന്നാണ് അമിത് ഷാ ആരോപിക്കുന്നത്.
റിപ്പോര്‍ട്ട് പുറത്തുവന്ന സമയം നോക്കണമെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ പുരോഗതി ഇഷ്ടപ്പെടാത്ത ആഗോള സംഘടനകളാണ് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.