പാമ്പാടി വില്ലേജ് ആഫീസിനു മുമ്പിൽ വ്യാപാരികൾ ഉപവാസ സമരം നടത്തികേരള വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥന കമ്മറ്റിയുടെ ആഹ്യാന പ്രകാരം, പാമ്പാടി വില്ലേജ് ആഫീസിനു മുമ്പിൽ പാമ്പാടി വ്യാപാരി വ്യവസായി ഏകോപന സമതി ഉപവാസ സമരം നടത്തി
 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എല്ലാ കടകളും എല്ലാ ദിവസവും തുറക്കുവാൻ അനുവദിക്കുക, ഹോട്ടലുകളിൽ ഇരുന്നു കഴിക്കുവാൻ അനുവദിക്കുക, ഓൺലൈൻ വ്യാപാരം നിരോധിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പാമ്പാടി വില്ലേജ് ആഫീസിനു മുൻപിൽ യുണിറ്റ് പ്രസിഡൻ്റ് ഷാജി.പി.മാത്യുവിൻ്റെ അധ്യക്ഷതയിൽ  നടത്തിയ ഉപവാസ ധർണ്ണ സമരം രക്ഷാധികാരി ചെറിയാൻ ഫിലിപ്പ് ഉൽഘാടനം ചെയ്തു.ജന. സെക്രട്ടറി കുര്യൻ സഖറിയാ, ജോർജുകുട്ടി എം.ജോർജ്, സജി പൂവത്തിങ്കൽ, പി.ജി.ബാബു, സാജൻ ജോസ്, ഫിലിപ്പ് ജേക്കബ്, ജേസി ബോസ്, വി.എം. ബൈജു ,ഷാജി ഫ്രാൻസിസ്, ബ്ലസ്സൻ കുര്യൻ, ബൈജു ജോസഫ്, സോമൻ സൂര്യ സോമ, എസ്.പിസുധാകരൻ, ജയകുമാർ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post