കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനം രാജ്യത്ത് സംഭവിച്ചേക്കുമെന്ന് ഐസിഎംആര്‍.





ന്യൂഡൽഹി : കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനം രാജ്യത്ത് സംഭവിച്ചേക്കുമെന്ന് പ്രമുഖ പൊതുമേഖല ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐസിഎംആര്‍.

 രണ്ടാം കോവിഡ് തരംഗത്തേക്കാള്‍ തീവ്രത കുറവാകാനാണ് സാധ്യതയെന്നും ഐസിഎംആറിലെ എപ്പിഡമോളജി ആന്റ് ഇന്‍ഫെക്ഷസ് ഡീസിസ് തലവന്‍ ഡോ സമീരന്‍ പാണ്ട വ്യക്തമാക്കി.

വിവിധ കാരണങ്ങള്‍ മൂന്നാം കോവിഡ് തരംഗത്തിന് കാരണമായേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആദ്യ രണ്ടു തരംഗങ്ങളില്‍ ആര്‍ജ്ജിച്ച രോഗപ്രതിരോധശേഷി കുറയുന്നതാണ് ഒരു കാരണം. ഇതില്‍ കുറവ് സംഭവിക്കുന്നത് കോവിഡ് മൂന്നാം തരംഗത്തിലേക്ക് നയിച്ചേക്കാം. പുതിയ കോവിഡ് വകഭേദം രോഗപ്രതിരോധശേഷിയെ മറികടക്കുന്നതാണ് മറ്റൊരു അപകടസാധ്യത.
രോഗപ്രതിരോധശേഷിയെ മറികടക്കാന്‍ സാധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ വൈറസ് കൂടുതല്‍ വ്യാപനത്തിന് ശ്രമിച്ചു എന്നു വരാം. ഇതും മറ്റൊരു സാധ്യതയാണ്.

കോവിഡ് വ്യാപനം കുറയുന്നതിന് മുന്‍പ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഡെല്‍റ്റ വകഭേദത്തില്‍ നിന്ന് ആരോഗ്യമേഖലയില്‍ ഇനി വലിയ വെല്ലുവിളി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു


Previous Post Next Post