പാമ്പാടി വട്ടമലപ്പടി ഭാരത് പെട്രോളിയം പമ്പിന് സമീപത്തെ ഹോട്ടൽ ഫുഡ് നോട്ട് മന്തി ഡിലൈറ്റിൽ തീപിടുത്തം .. വൻ അപകടം ഒഴിവായത് തലനാരിഴക്ക്



പാമ്പാടി : പാമ്പാടി വട്ടമലപ്പടി ഭാരത് പെട്രോളിയം പമ്പിന് സമീപത്തെ ഫുഡ് നോട്ട് മന്തി ഡിലൈറ്റിൽ  തീപിടുത്തം .. ഇന്ന് വൈകിട്ട് 6:15 ഓടെ ആയിരുന്നു അപകടം അടുക്കളയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാധമിക നിഗമം ,ഇതിനോട് വെറും ഒരു മീറ്റർ മാറിയാണ് ഭാരത് പെട്രോളിയം പമ്പ് സ്ഥിതി ചെയ്യുന്നത്

തീപിടുത്തം കണ്ട ഉടൻ പമ്പിലെ ജീവനക്കാർ അടുക്കളക്ക് ഉള്ളിൽ ഉണ്ടായിരുന്ന ഗ്യാസ് സിലണ്ടറുകൾ സുരക്ഷിതമായി പുറത്ത് എത്തിച്ചു ഉടൻ തന്നെ പാമ്പാടി ഫയർഫോഴ്സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി തീപിടുത്തത്തിൽ മറ്റ് അപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല
Previous Post Next Post