വിഖ്യാത ബോളിവുഡ് താരം ദിലീപ് കുമാർ അന്തരിച്ചു

മുംബൈ : വിഖ്യാത ബോളിവുഡ് താരം ദിലീപ് കുമാർ അന്തരിച്ചു. 98 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയെയാണ് അന്ത്യം. ജൂൺ 30നാണ് ആരോഗ്യ നില വഷളായതിനെ തുടർന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനിടെ 65 ലേറെ ചിത്രങ്ങളിലാണ് ദിലീപ് കുമാർ വേഷമിട്ടത്. 1955 ലെ ദേവ്ദാസ്, 1957 ലെ നയാ ദോർ, 1960 ലെ മുഗൾ-ഇ-ആസം, 1961 ലെ ഗംഗ ജമുന, 1981 ലെ ക്രാന്തി, 1986 ലെ കർമ, 1998 ലെ ഖില എന്നിവയാണ് പ്രധാന ചിത്രങ്ങൾ.

സൈറ ബാനു ആണ് ഭാര്യ. അഭിനേത്രിയാണ് സൈറയെ 1966 വായ് ദിലീപ്കുമാർ തന്റെ ജീവിതസഖിയാക്കുന്നത്. 
ഗോപി, സഗിന, ബൈരാഗ് എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

1991ൽ പത്മഭൂഷൻ, 1994 ൽ ദാദാസാഹിബ് ഫാൽകെ പുരസ്‌കാരം, 2015 ൽ പത്മവിഭൂഷൻ എന്നീ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 


Previous Post Next Post