ഈ അമ്മ എന്നോട് ഒരു ആഗ്രഹം പറഞ്ഞിരുന്നു, അതങ്ങ് സാധിച്ചുകൊടുത്തു; ഗണേഷ്‌കുമാർ

 

ജനങ്ങൾക്കിടയിലേക്കിറങ്ങിച്ചെന്ന് അവരുടെ ചെറിയ ആഗ്രഹങ്ങൾ സാധിപ്പിക്കുന്ന ശൈലി വീണ്ടും ആവർത്തിച്ച് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. തന്റെ മണ്ഡലത്തിലെ എലിക്കാട്ടൂർ നിവാസിയായ ഒരു വയോധികയ്ക്ക് വീൽചെയർ നൽകി വാക്ക് പാലിച്ചിരിക്കുകയാണ് അദ്ദേഹം. പത്തനാപുരം എലിക്കാട്ടൂർ നാല് സെൻറ് ഉന്നതി വികസന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ എത്തിയപ്പോഴാണ് ഈ അമ്മ  തന്റെ സങ്കടം പങ്കുവെച്ചത്. നടക്കാൻ ബുദ്ധിമുട്ടുള്ള തനിക്ക് ഒരു വീൽചെയർ സംഘടിപ്പിച്ചു തരാമോ എന്നായിരുന്നു അമ്മയുടെ ചോദ്യം. “അമ്മ വിഷമിക്കേണ്ട, ഞാൻ തന്നെ ഇത് വാങ്ങി നൽകാം” എന്ന് അന്നുതന്നെ ഉറപ്പുനൽകിയ ഗണേഷ് കുമാർ, കഴിഞ്ഞ ദിവസം വീൽചെയറുമായി നേരിട്ടെത്തി ആ വാക്ക് പൂർത്തിയാക്കി. “ഈ അമ്മ എന്നോട് ഒരു ആഗ്രഹം പറഞ്ഞിരുന്നു, അതങ്ങ് സാധിച്ചുകൊടുത്തു. അന്ന് കൊടുത്ത വാക്ക് ഇന്ന് പാലിച്ചു” എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Previous Post Next Post