മലപ്പുറം : ലോകപ്രശസ്ത ആയുർവേദ ഭിഷഗ്വരൻ ഡോ.പി.കെ.വാര്യർ (100) അന്തരിച്ചു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു.ജൂൺ എട്ടിനാണ് അദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ കഴിഞ്ഞത്.പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരുമടക്കം വിവിഐപികൾ ഡോപി.കെ.വാര്യരുടെ സ്നേഹസ്പർശം തേടി കോട്ടക്കലിലേക്ക് എത്തിയിരുന്നു. മലപ്പുറം ജില്ലയിലെ കോട്ടക്കലിനെ ആഗോളപ്രശസ്തമായ ആയുർവേദ പോയിൻ്റാക്കി മാറ്റിയതിൽ അദ്ദേഹം നിർണായക പങ്കുവച്ചിരുന്നു.വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി പേരാണ് ചികിൽസ തേടി കോട്ടക്കലിൽ എത്തിയിരുന്നത്.
ആയുർവേദ കുലപതി പി.കെ. വാരിയർ വിട വാങ്ങി.
ജോവാൻ മധുമല
0
Tags
Top Stories