ഇതും ഒരു റോഡാണ്, മീനടം പഞ്ചായത്തിലെ മാത്തൂർപടി - വട്ടക്കാവ് റോഡിന്റെ നേർക്കാഴ്ചപാമ്പാടി : പുതുപ്പള്ളി മണ്ഡലത്തിൽ, മീനടം പഞ്ചായത്തിൽ മാത്തൂർപടി-വട്ടക്കാവ് റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി. കോട്ടയത്തെ തന്നെ പ്രധാനപ്പെട്ട ഒരു സർക്കാർ ആയുർവേദ ആശുപത്രിയുട മുമ്പിൽ കൂടിയുള്ള റോഡാണിത്. 
കാൽനട യാത്രയ്ക്ക് പോലും അനുയോജ്യമല്ലാത്ത ഈ റോഡിൽ കൂടി വേണം രോഗികളുമായി വാഹനങ്ങൾ പോകേണ്ടത്.
പമ്പാടി ദയറ, വട്ടക്കാവ് ദേവി ക്ഷേത്രം, ബിഎംഎം സ്കൂൾ, പൊത്തൻപുറം ITI,  വഴിയോരക്കാറ്റ് എക്കോ പോയിന്റ് എന്നിവടങ്ങളിൽ എത്തിച്ചേരാനുള്ള വഴി കൂടി ആണിത്.
പാമ്പാടി ബൈപാസ് റോഡുമായി ബന്ധിപ്പിച്ചിരിക്കുന്ന  ഈ വഴിയിൽ കൂടി ദിനം പ്രതി ധാരാളം വാഹനങ്ങളും, കാൽനട യാത്രക്കാരും സഞ്ചരിക്കുന്നു.
 ഈ ദുരിതം വഴി പുനരുദ്ധരിക്കാൻ 15 ലക്ഷം രൂപ  അനുവദിച്ചിട്ടുള്ളതായാണ് അറിയുന്നത്‌, എന്നൽ ആ തുകയ്ക്ക് പണി ഏറ്റെടുക്കാൻ ഒരു കരാറുകാരും തയ്യാറാകുന്നില്ല. കാരണമായി അവർ പറയുന്നത് എസ്റ്റിമേറ്റ് തുക തികയില്ല, നഷ്ടത്തിലേ അവസാനിക്കൂ എന്നാണ്.
ഈ പ്രദേശത്തുള്ള ജനങ്ങളുടെ യാത്ര ദുരിതമായി തുടരുകയാണ്. അധികൃതരുടെ അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.


 
Previous Post Next Post