കൊച്ചിയില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച പിതാവിന് 44 കൊല്ലം തടവും 11,70,000 രൂപ പിഴയും


കൊച്ചി : അഞ്ചു വയസുള്ള മകളെ പീഡിപ്പിച്ച പിതാവിന് പോക്സോ കോടതി 44 കൊല്ലം തടവു വിധിച്ചു. തടവ് കൂടാതെ, 11,70,000 രൂപ പിഴയും ശിക്ഷവിധിച്ചു.

മദ്യപിച്ച് മകളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 2018ല്‍ കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജഡ്ജി വി. സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.

 മകനെയും ഇയാള്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നു. അമ്മ കൂലിപ്പണിക്കുപോകുന്ന സമയങ്ങളിലാണ് കുട്ടികളെ ഉപദ്രവിച്ചിരുന്നത്.

നാട്ടുകാരാണ് വിവരം ശിശുക്ഷേമസമിതിയെ അറിയിച്ചത്.
തുടര്‍ന്ന്, കുട്ടികളെ വനിതാ ശിശുക്ഷേമസമിതി കൗണ്‍സലിങ് നടത്തിയപ്പോഴാണ് പിതാവിന്റെ കുറ്റകൃത്യങ്ങള്‍ പുറത്തായത്.

അന്ന് കുറുപ്പംപടി സി.ഐ. കെ.ആര്‍. മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണംനടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Previous Post Next Post