പുറമെ പൂച്ചെടികൾ , ഉള്ളിൽ കഞ്ചാവ് ; രണ്ടു പേർ പിടിയിൽ
പാലക്കാട്: ആന്ധ്രാപ്രദേശിൽ നിന്നും അങ്കമാലിക്ക് കൊണ്ടുവന്ന കഞ്ചാവ് പാലക്കാട് ദേശീയപാതയിൽ വെച്ച് പിടികൂടി.

 പൂചെടി ലോഡ് എന്ന വ്യാജേന കടത്തുകയായിരുന്ന 56 കിലോയിൽ അധികം കഞ്ചാവാണ് പിടികൂടിയത്. 2 പേരെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. 

ചാലക്കുടി സ്വദേശി സുനു ആന്റണി, വയനാട് സ്വദേശി നിഖിൽ എന്നിവരാണ് പിടിയിലായത്. എക്സൈസ് സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് വാഹനം പിടികൂടിയത്. 

തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്തായിരുന്നുവെന്ന് മനസിലായത്. അണക്കപ്പറയിൽ വ്യാജ കള്ള് പിടികൂടിയ സംഘമാണ് കഞ്ചാവും പിടിച്ചത്. പൂച്ചെടി ലോറിയുടെ ഡ്രൈവിംഗ് സീറ്റിനോട് ചേർന്ന ബോക്സിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. 

Previous Post Next Post