പാർട്ടിയ്ക്കുള്ളിലെ തമ്മിൽ തല്ല് : കുറ്റ്യാടി സിപിഎം ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടു






കോഴിക്കോട്::  കുറ്റ്യാടിയിലെ നിയമസഭ സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട ആഭ്യന്തര പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല. പാർട്ടി സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട ഉൾപ്പോര് തുടരുകയാണ്. അഭിപ്രായ വ്യത്യാസവും തമ്മിൽതല്ലും രൂക്ഷമായതോടെ നിലവിലെ കമ്മിറ്റി പിരിച്ചുവിട്ടു. പകരം അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല നൽകാനാണ് പാർട്ടി തീരുമാനം. ഏരിയ കമ്മിറ്റിയിലെ രണ്ടുപേരെ പാർട്ടിയിൽ നിന്നും പുറത്താക്കി.

ബ്ലോക് പഞ്ചായത്ത് പ്രസിഡൻറും കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗവുമായ കെ.പി. ചന്ദ്രി, ഏരിയ കമ്മിറ്റിയംഗം ടി.കെ. മോഹൻ ദാസ് എന്നിവരെയാണ് പുറത്താക്കിയതെന്നാണ് വിവരം. പ്രതിഷേധ പ്രകടനം, കുറ്റിയാടി പഞ്ചായത്തിലെ വോട്ട് ചോർച്ച എന്നീ വിഷയങ്ങൾ മുൻനിർത്തിയാണ് നടപടി.

കുറ്റ്യാടി നിയമസഭ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകാനുള്ള തീരുമാനമാണ് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. സി.പി.എമ്മിൽ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ അണിനിരന്ന പ്രതിഷേധ പ്രകടനവും കുറ്റിയാടിയിൽ നടന്നിരുന്നു. തുടർന്ന്, സീറ്റ് കേരള കോൺഗ്രസ് സി.പി.എമ്മിന് തന്നെ തിരിച്ചു നൽകുകയും കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കുകയുമായിരുന്നു.



Previous Post Next Post